സമാധാന ത്തിൻ്റെ സന്ദേശ വാഹകരായി നാം മാറണം…
നമ്മളിൽ നിന്നും സമാധാനം ഇല്ലാതാകുന്നതിന് കാരണം നമ്മൾ തന്നെയാകുന്നു വെന്ന ചിന്ത നമ്മൾക്ക് ഉണ്ടാകണം, പരിശുദ്ധ ഏലിയാസ് ബാവാ ഇവിടെ വന്നതും, ഇവിടെ കബറടങ്ങിയതും സമാധാനത്തിനു വേണ്ടിയായിരുന്നു വെന്ന് മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലിത്ത
മഞ്ഞിനിക്കര പെരുന്നാളിനോടനുബന്ധിച്ചുള്ള കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ജീവിതത്തിൽ എങ്ങനെ ഒരു മരുഭൂമിയുടെ അവസ്ഥ ഉണ്ടാകുന്നുവെന്ന് വിശ്വാസികൾ സ്വയം ചിന്തിക്കണം.. ജീവിതം ഒരു മരുഭൂമിപോലെ ആകുന്നു വെന്ന ചിന്ത മനുഷ്യരിൽ സംജാതമാകുന്നു വെങ്കിൽ അതിൽ നിന്നും പച്ചയായ ഇടങ്ങളിലേക്ക് പോകാൻ കഴിയണമെങ്കിൽ ദൈവീക അനുഗ്രഹത്തിന് നമ്മൾ ഇടയായി മാറണമെന്ന് ഫാ . മാത്യൂസ് തോക്കു പാറ കൺവൻഷൻ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു .
ബേസിൽ റമ്പാൻ, ജേക്കബ് തോമസ് മാടപ്പാട്ട് കോർ എപ്പിസ് കോപ്പ , ഫാ. ബെൻസി മാത്യു, ഫാ ബോബി വർഗ്ഗീസ് എന്നിവർ ഉദ്ഘാടന യോഗത്തിൽ പങ്കെടുത്തു.
Home മഞ്ഞിനിക്കര പെരുന്നാൾ കൺവൻഷൻ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മോർ മിലിത്തിയോസ് ഉദ്ഘാടനം ചെയ്തു