Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ശാസ്ത്രജൻ-2024ശാസ്ത്രസാങ്കേതിക രംഗത്തെ വളർച്ചയും വികസനവും മനുഷ്യരുടെയും ഭൂമിയുടെയും നന്മക്കും നിലനിൽപ്പിനും വേണ്ടിയാകണം യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപോലീത്താ.

ശാസ്ത്രജൻ-2024
ശാസ്ത്രസാങ്കേതിക രംഗത്തെ വളർച്ചയും വികസനവും മനുഷ്യരുടെയും ഭൂമിയുടെയും നന്മക്കും നിലനിൽപ്പിനും വേണ്ടിയാകണം യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപോലീത്താ.
സുഖ സൗകാര്യങ്ങൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യാതെ അടുത്ത തലമുറയ്ക്ക് വേണ്ടി പ്രകൃതി സമ്പത്തും, പാരമ്പര്യേതര ഉർജ്ജവും സംരക്ഷിക്കുന്നതിന് പൊതു സമൂഹം തയ്യാറാകണമെന്ന് ശാസ്ത്രവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനo ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളിൽ ശാസ്ത്ര ആഭിമുഖ്യം വളർത്തിയെടുക്കുന്നതിന് ഇത്തരം ദിനാചരണം സഹായകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

25 വർഷങ്ങൾക്ക് ശേഷം സർക്കാരിന് കൈമാറുക എന്ന കരാറിൽ ആവിഷ്കരിച്ച മണിയാർ ജലവൈദ്യുതപദ്ധതി സ്വകാര്യ കമ്പനിക്ക് കാലാവധി നീട്ടി നൽകുന്നതിനുള്ള ഗൂഢ നീക്കത്തിൽ നിന്നുo സർക്കാർ പിൻമാറണമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ ഡോ. അച്ചുത് ശങ്കർ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സജി K സൈമൺ അദ്ധ്യക്ഷത വഹിച്ചു. DCC പ്രസൻറ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. Adv. K.ശിവദാസൻ നായർ അംഗത്വ വിതരണോത്ഘാടനം നടത്തി. സംസ്ഥാന വെസ് പ്രസിഡൻറ് സതീഷ് പഴകുളം,റോജി പോൾ ദാനിയേൽ, ബോബി എബഹാം, സാം ചെമ്പകത്തിൽ,പ്രൊഫ. D. ഗോപി മോഹൻ, ജെറിമാത്യു സാം, വർഗീസ് പൂവൻപാറ, റെനീസ് മുഹമ്മദ്, ആൻസി തോമസ്, മേഴ്സി വർഗീസ്,അങ്ങാടിക്കൽ വിജയകുമാർ, പ്രൊഫ. സജിത്ത് ബാബു,സചീന്ദ്രൻ ശൂരനാട്,ജോർജ് വർഗീസ്, തോമസ് ജോർജ്, മനോജ് ഡേവിഡ് കോശി, ചേതൻ കൈമൾ മഠം, ഗീവർഗീസ് ജോൺ എന്നിവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തന് Dr. ലിജോ K ജോയി നേതൃത്വം നൽകി. ആർട്ടിഫിഷൻ ഇന്റലിജന്റ്സ് എന്ന വിഷയത്തിൽ സെമിനാർ നടത്തി.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement