Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

  സന്നിധാനത്ത് പോലീസുംഎക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സന്നിധാനം കൊപ്ര കളത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന പാത്രക്കടയിലെ ജീവനക്കാരനെ  അറസ്റ്റ് ചെയ്തു. കൊല്ലം കുളത്തൂപുഴ ചന്ദ്രവിഹാർ വീട്ടിൽ പ്രകാശ്(36) ആണ് പിടിയിലായത്. വിൽപ്പനക്കായി സൂക്ഷിച്ച  3 പാക്കറ്റ്  ഹാൻസ്, 91 പാക്കറ്റ് പല ബ്രാൻഡിലുള്ള ബീഡികൾ , 9 പാക്കറ്റ് വിൽസ് സിഗരറ്റ് എന്നിവ ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തു. എസ് എച്ച് ഓ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വില്പന നടത്തി കിട്ടിയ പണവും പ്രതിയിൽ നിന്നും കണ്ടെടുത്തു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement