Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മൊബൈൽ ഫോണുകൾ മോഷ്ടിച്ച ആന്ധ്രാ സ്വദേശിയെ സന്നിധാനം പോലീസ് പിടികൂടി

ശബരിമല ദർശനത്തിനെത്തിയ എറണാകുളം സ്വദേശികളുടെ 2 മൊബൈൽ ഫോണുകൾ മോഷ്ടിച്ച ആന്ധ്രാ സ്വദേശിയെ സന്നിധാനം പോലീസ് അറസ്റ്റ് ചെയ്തു. ഈ അയ്യപ്പഭക്തർ വിരിവച്ചിരുന്ന മാളികപ്പുറം അന്നദാനം മണ്ഡപത്തിന് മുകളിലുള്ള വിരിയിൽ വച്ച് ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഫോണുകൾ മോഷ്ടിക്കപ്പെട്ടത്. ആന്ധ്രാപ്രദേശ് വിജയനഗർ വി ടി സി ബല്ലങ്കി പി.ഒയിൽ യപാല പി എസ് പരിധിയിൽവീട്ടു നമ്പർ 008 ൽ, കണിപ്പള്ളി രാംബാബുവിന്റെ മകൻ കണിപ്പള്ളി ശിവ(21) യാണ്‌ 6 മണിയോടെ പിടിയിലായത്. സന്നിധാനം പോലീസ് ഇയാളെ ഉടനടി കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ മോഷ്ടാവ് കുറ്റം സമ്മതിച്ചു. ഫോണുകൾ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement