കേരള സ്കൂൾ കായികമേള അത്ലറ്റിക് വിഭാഗത്തിൽ മലപ്പുറം 150 പോയിൻ്റ് മായി മുന്നിൽ. പാലക്കാടാണ് രണ്ടാമത്. നിരവധി റെക്കോർഡുകളും അത്‌ലറ്റിക് മത്സരത്തിന്റെ നാലാം ദിനത്തിൽ പിറന്നു.അത്ലറ്റിക് മത്സരങ്ങളുടെ നാലാം ദിനം ജൂനിയർ വിഭാഗം 1500 മീറ്ററിൽ പാലക്കാടിന്റെ ഇരട്ട സ്വർണത്തോടെയാണ് . ആൺകുട്ടികളുടെ വിഭാഗത്തിൽ അമൃത് എമ്മും പെൺകുട്ടികളുടെ വിഭാഗത്തിൽ നിവേദ്യയും സ്വർണം നേടി. സ്വർണ്ണ നേട്ടത്തോടെ മേളയിൽ ഹാട്രിക് സ്വർണം എന്ന നേട്ടവും അമൃത് സ്വന്തമാക്കി. 400, 800, 1500 മീറ്ററുകളിലാണ് അമൃത് സ്വർണം നേടിയത്.