ബിന്യമിന് നെതന്യാഹുവിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മിലിട്ടറി സെക്രട്ടറിയും ഉപദേഷ്ടാവുമായിരുന്ന അവി ഗില്‍. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളില്‍ തിരിമറി നടത്താന്‍ ശ്രമിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.
സംഭവദിവസം നെതന്യാഹുവിന് ലഭിച്ച ഫോണ്‍ കോളുകളുടെയും നിര്‍ദേശങ്ങളുടെയും സമയക്രമം മാറ്റിയെഴുതാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതായി അവി ആരോപിച്ചു. ഇസ്രായേല്‍ ചാനല്‍ 12നും ഇസ്രായേല്‍ ഹയോമിനും നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.
ഔദ്യോഗിക ട്രാന്‍സ്ക്രിപ്റ്റുകളില്‍ കൃത്രിമം കാണിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെ ചോദ്യം ചെയ്ത സ്റ്റെനോഗ്രാഫര്‍മാരെ നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന സച്ചി ബ്രാവെര്‍മാന്‍ ഭീഷണിപ്പെടുത്തിയതായും അഭിമുഖത്തിൽ പറയുന്നു. തന്റെ രാഷ്ട്രീയ നിലനില്‍പ്പിനാണ് നെതന്യാഹു പ്രാധാന്യം നല്‍കിയത്. ഭരണസംഖ്യത്തെ സംരക്ഷിക്കുന്നതായി ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള എല്ലാ സാധ്യതകളും ഇസ്രായേല്‍ പ്രധാനമന്ത്രി മനഃപൂര്‍വം തഴയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഏതാനും ബന്ദികള്‍ തടവിലിരിക്കെ മരണപ്പെട്ടുവെന്നും അവി വെളിപ്പെടുത്തി.
#janashabdamnews #BenjaminNetanyahu #IsraelPolitics #AviGil #October7 #GazaWar #IsraelNews #HostagesCrisis #WorldNewsMalayalam #MiddleEast
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163,
പരസ്യങ്ങൾക്ക് 9544299535






