കന്നാസിലിനി പെട്രോളും ഡീസലുമില്ല; ‘പെസോ’ കാനുകൾ കിട്ടാനുമില്ല: കർഷകർ കട്ടപ്പുകയിൽ!
ട്രാക്ടറോ ടില്ലറോ പുല്ല് വെട്ടിയോ പോലുള്ള കൃഷിയന്ത്രങ്ങളിലേക്ക് ഇന്ധനം വാങ്ങാൻ ഇനി സാധാരണ പ്ലാസ്റ്റിക് കന്നാസുകളുമായി പെട്രോൾ പമ്പുകളിൽ ചെന്നാൽ പണികിട്ടും! സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അംഗീകാരമുള്ള കാനുകളിൽ മാത്രമേ ഇന്ധനം നൽകാവൂ എന്ന് പമ്പുടമകൾക്ക് കർശന നിർദേശം ലഭിച്ചതാണ് കാരണം. നിയമം ലംഘിച്ചാൽ പമ്പിന്റെ ലൈസൻസ് വരെ തെറിക്കും.
ഈ കടുത്ത നിയന്ത്രണം കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ട്രാക്ടറോ മറ്റ് വലിയ യന്ത്രങ്ങളോ പമ്പിലേക്ക് നേരിട്ട് ഓടിച്ചുകൊണ്ടുവന്ന് ഇന്ധനം അടിക്കുക പ്രായോഗികമല്ല. പമ്പുകളിൽ ചെന്നാൽ കന്നാസിൽ തരുകയുമില്ല. ഇനി നിയമപ്രകാരമുള്ള ‘പെസോ’ കാനുകൾ വാങ്ങാമെന്നു വെച്ചാൽ വിപണിയിൽ ഇത് എവിടെയും കിട്ടാനുമില്ലാത്ത അവസ്ഥയാണ്.
ഇതോടെ യന്ത്രം ഉപയോഗിച്ച് കാട് വെട്ടുന്നവർ പണി നിർത്തിവയ്ക്കേണ്ടി വരും. വയൽപണി നടക്കേണ്ട സമയമായതിനാൽ പവർടില്ലറും പ്രതിസന്ധിയിലാകും. ഹോട്ടലുകളിലും ഓഡിറ്റോറിയങ്ങളിലും
പൊതുപരിപാടികളിലുമെല്ലാം ജനറേറ്റർ പ്രവർത്തിക്കാൻ ഡീസൽ വാങ്ങുന്നതും പ്രതിസന്ധിയിലാവും.
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam







