Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഒമാൻ തീരത്ത് ചരക്കു കപ്പലിനു നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു!

ഒമാൻ തീരത്ത് ചരക്കുകപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. യു.എ.ഇ.യിലെ മിനാ സഖ്റിൽനിന്ന് ഒമാൻ വഴി ഇന്ത്യയിലേക്ക് വരികയായിരുന്ന ‘എംവി കേപ് ദാവോ’ എന്ന ബൾക്ക് കാരിയർ കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. ആന്റിഗ്വ ആൻഡ് ബാർബുഡ പതാക വഹിച്ച കപ്പലായിരുന്നു ഇത്. കപ്പലിൽ വൈപ്പർ തസ്തികയിൽ ജോലി ചെയ്യുകയായിരുന്ന ഉത്തർപ്രദേശിലെ ദേവരിയ സ്വദേശിയായ സൂരജ് യാദവ് ആണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്.കപ്പലിന്റെ എൻജിൻ റൂം, ജീവനക്കാരുടെ താമസസ്ഥലം എന്നിവ ലക്ഷ്യമാക്കി രണ്ട് ടോർപ്പിഡോകൾ പതിച്ചതായാണ് പ്രാഥമിക വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ആകെ 28 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ 20 പേരും ഇന്ത്യക്കാരായിരുന്നു. സംഭവത്തെത്തുടർന്ന് ഒമാൻ റോയൽ നേവി ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും മറ്റ് ജീവനക്കാരെ സുരക്ഷിതമായി ഒമാനിലെ ജെട്ടിയിലേക്ക് മാറ്റുകയും ചെയ്തു.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

#Janashabdamnews #BreakingNews #ShipAttack #Oman #IndianSailor #OmanCoast #MVCapeDao #MaritimeNews #IndianNavy #KeralaNews #WorldNews #GulfNews #BreakingAlert #ReelsMalayalam

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement