ഇറാനും യുഎസും തമ്മിൽ ഇടക്കാല സമാധാനക്കരാറിൽ ഒപ്പുവച്ചതിനുശേഷം ആദ്യമായി ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെ ആക്രമണം. സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. ഒമാൻ തീരത്തെ ദാഹിതിന് തെക്കുകിഴക്കായി നടന്ന ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്ന് യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.
സമാധാനക്കരാറിനെത്തുടർന്ന് ഈ മേഖലയിൽ കപ്പൽ ഗതാഗതം വർധിച്ചിരിക്കെയാണ് പുതിയ സംഭവം. ഇതിനിടെ സുരക്ഷിതയാത്രയ്ക്കായി ഒമാൻ പ്രഖ്യാപിച്ച പുതിയ കപ്പൽപ്പാത അംഗീകരിക്കില്ലെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് സേന വ്യക്തമാക്കി. ഇറാനുമായി കൂടിയാലോചിക്കാതെയുള്ള പുതിയ പാത വഴിയുള്ള യാത്ര സുരക്ഷിതമല്ലെന്നും, തങ്ങൾ നിശ്ചയിച്ച പാതയല്ലാതെ മറ്റ് വഴികളിലൂടെ പോകുന്ന കപ്പലുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് ഫീസോ ടോളോ ഈടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വായിക്കാൻ👇
https://www.youtube.com/@JanaShabdamNews
website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam #hormus #lran






