പശ്ചിമേഷ്യൻ മേഖലയെ വീണ്ടും ആശങ്കയിലാക്കി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. ജോർദാനിലെ അമേരിക്കൻ വ്യോമത്താവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിൽ നിന്ന് യുഎസ് നാവികസേനയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ പിടിച്ചെടുത്തതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഇറാന്റെ 5 എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ട് നടന്ന യുഎസ് അക്രമണങ്ങൾക്ക് ഉള്ള തിരിച്ചടിയാണിതെന്ന് ടെഹ്റാൻ വ്യക്തമാക്കി.ജോർദാനിൽ യുഎസ് സൈനിക വ്യോമത്താവളം ലക്ഷ്യമാക്കി ഇറാൻ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണമാണ് നടത്തിയത്. യുഎസിന്റെ എഫ്-35, എഫ്-16, എഫ്-15 യുദ്ധവിമാനങ്ങൾ സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഹാങ്കറുകൾ ഷെൽട്ടറുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 20 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തത്.
ഹോർമുസ് കടലിടുക്കിലും സമീപ കടൽമേഖലകളിലുമായി പത്തോളം കപ്പലുകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തി.എമിറാത്തി തുറമുഖമായ ഖോർ ഫക്കാനിൽ നങ്കൂരമിട്ടിരുന്ന ഒരു എൽഎൻജി ടാങ്കറിന് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി മാരിടൈം സെക്യൂരിറ്റി ഏജൻസികൾ സ്ഥിരീകരിച്ചു. യുഎസ് സൈന്യത്തിന് സഹായവും താവളവും ഒരുക്കുന്ന കുവൈത്ത്, ബഹ്റൈൻ തീരങ്ങളിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ കപ്പലുകൾക്ക് നേരെ കൂടുതൽ ആക്രമണമുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിന്റെ കവാടത്തിൽ നടത്തിയ അതീവ രഹസ്യ നീക്കത്തിലൂടെയാണ് യുഎസ് സൈന്യത്തിന്റെ ആളില്ലാ സ്മാർട്ട് അന്തർവാഹിനി ഇറാൻ പിടിച്ചെടുത്തത് . കാലിഫോർണിയൻ പ്രതിരോധ കമ്പനിയായ ആൻഡുറിൽ നിർമ്മിച്ച ‘ഡൈവ്-എൽഡി’ വിഭാഗത്തിൽപ്പെട്ട ഡ്രോണാണിത്.

#JanaShabdamnews #IranUSConflict #MiddleEastCrisis #BreakingNewsMalayalam #IranAttack #USMilitary #WorldNews #StraitOfHormuz #MalayalamNews #InternationalAffairs
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039








