ഇങ്ങിനേയും ഒരു സംഭവമുണ്ടായി. സംഭവം നമ്മുടെ തൊട്ടടുത്ത ബെംഗലൂരുവിൽ ആണ്. ബസുകളിൽ സ്ഥിരമായി കേൾക്കാറുള്ള ഈ ഡയലോഗ് ഇത്തവണ കേട്ടത് മറ്റാരുമല്ല, സാക്ഷാൽ കർണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് ആണ്!

ബെംഗളൂരുവിലെ ബസ് യാത്രക്കാരുടെ കഷ്ടപ്പാടുകൾ നേരിട്ടറിയാൻ മുഖത്ത് ഒരു മാസ്കും വെച്ച് മന്ത്രിയൊരു ‘സിനിമ സ്‌റ്റൈൽ’ മിന്നൽ പരിശോധനയ്ക്ക് ഇറങ്ങിയതായിരുന്നു. ഹെബ്ബാളിൽ നിന്ന് ബിഎംടിസി ബസിൽ കയറി രണ്ട് ടിക്കറ്റെടുക്കാൻ 100 രൂപയുടെ നോട്ട് നീട്ടിയ മന്ത്രിയോട് കണ്ടക്ടർ ചില്ലറ ചോദിച്ചു. “കൈയിലില്ല” എന്ന് മന്ത്രി പറഞ്ഞതും, “എങ്കിൽ എന്റെ കൈയിലുമില്ല, വണ്ടിയിൽ നിന്ന് ഇറങ്ങിക്കോ” എന്ന് കണ്ടക്ടർ കട്ടായം പറഞ്ഞു. മാസ്ക് വെച്ചിരുന്നതുകൊണ്ട് മുന്നിൽ നിൽക്കുന്നത് സ്വന്തം വകുപ്പ് മന്ത്രിയാണെന്ന് കണ്ടക്ടർ അറിഞ്ഞതുമില്ല! തർക്കത്തിനൊന്നും നിൽക്കാതെ കൂളായി മന്ത്രി ഇറങ്ങി ഒരു ഓട്ടോ പിടിച്ചു. അവിടെയും കിട്ടി അടുത്ത പണി! മീറ്ററിൽ 30 രൂപ കാണിച്ച യാത്രയ്ക്ക് ഓട്ടോക്കാരൻ ചോദിച്ചത് 36 രൂപ. “ഇതെന്താ ഇങ്ങനെ?” എന്ന് ചോദിച്ചപ്പോൾ, “മീറ്റർ നാളെ ശരിയാക്കാം സാറേ” എന്നായിരുന്നു മറുപടി. ഒടുവിൽ 40 രൂപയും കൊടുത്ത് മന്ത്രി സ്ഥലം വിട്ടു
വാർത്തവിശദമായി അറിയാൻ വീഡിയോ കാണുക….
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
Face Book Page
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#ByrathiSuresh #KarnatakaNews
#BMTCBus #BusConductor #SurpriseInspection #BreakingNews #MalayalamNews #TrendingNews #JanashabdamNews #MalayalamNews #BreakingNewsMalayalam #ViralReels #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ #JanaShabdam #NewsUpdates #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs







