പശ്ചിമേഷ്യയിൽ താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാന്റെ വൻ സൈനിക ആക്രമണം. ഇന്ന് പുലർച്ചെയോടെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകളും ഡ്രോണുകളും വർഷിച്ചത്. ഖത്തറിലെ പ്രധാന യുഎസ് വ്യോമസേനാ താവളമായ ‘അൽ ഉദൈദി’ന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ അയച്ചു. കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ താവളങ്ങൾക്ക് നേരെയും ആക്രമണശ്രമം ഉണ്ടായി. ഇറാന്റെ പല മിസൈലുകളും യുഎഇ വ്യോമപ്രതിരോധ സംവിധാനം വഴി തടുത്തു നശിപ്പിച്ചു. അനുമതിയില്ലാത്ത പാതയിലൂടെ സഞ്ചരിച്ചുവെന്ന് ആരോപിച്ച് സൈപ്രസിന്റെ പതാകയുള്ള ‘M/V GFS Galaxy’ എന്ന കണ്ടെയ്നർ കപ്പലിന് നേരെ ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് (IRGC) ആക്രമണം നടത്തി. ഇതിൽ കപ്പലിന്റെ എഞ്ചിൻ റൂമിന് കടുത്ത കേടുപാടുകൾ സംഭവിക്കുകയും ഒരു ജീവനക്കാരനെ കാണാതാവുകയും ചെയ്തു. പിന്നീട് രണ്ടാമതൊരു കപ്പലിന് നേരെയും ആക്രമണമുണ്ടായി.. ഇതിന് പിന്നാലെ, ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അനിശ്ചിതകാലത്തേക്ക് അടച്ചു.ആക്രമണത്തിന് മറുപടിയായി യുഎസ് സൈന്യം ഇറാനിലെ മിസൈൽ-ഡ്രോൺ കേന്ദ്രങ്ങൾ ഉൾപ്പെടെ 140-ഓളം സൈനിക ലക്ഷ്യങ്ങളിൽ അതിശക്തമായ ബോംബാക്രമണം നടത്തി.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#MiddleEastCrisis #IranAttack #HormuzStrait #USMilitary #GulfNews2026 #BreakingNews #MalayalamNews
#TrendingNews #JanashabdamNews #MalayalamNews #BreakingNewsMalayalam #ViralReels #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ #JanaShabdam #NewsUpdates









