ഒട്ടേറെ തവണ പരാതിപ്പെട്ടിട്ടും കോർപ്പറേഷൻ തിരിഞ്ഞുനോക്കാത്ത തെരുവ് കന്നുകാലി പ്രശ്നത്തിന് ഒടുവിൽ ‘ദൈവികമായ’ ഒരു ക്ലൈമാക്സ്! കിഴക്കൻ ഡൽഹിയിലെ ബിജെപി കൗൺസിലർ ശശി ചന്ദ്നയ്ക്കാണ് സ്വന്തം മണ്ഡലത്തിലെ ഒരു പശുവിൽ നിന്ന് അല്പം ‘കൂടുതൽ’ സ്നേഹം കിട്ടിയത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ കൗൺസിലർ ഭക്തിപൂർവ്വം ക്ഷേത്രദർശനം കഴിഞ്ഞ് പുറത്തേക്കിറങ്ങിയതേയുള്ളൂ. ഭക്തരെ അനുഗ്രഹിക്കാൻ കാത്തുനിന്നതാണോ അതോ റോഡിലെ കോർപ്പറേഷൻ വക കുഴികൾ കണ്ട് കലിപ്പ് കയറിയതാണോ എന്നറിയില്ല, ഒരു ഗോമാതാവ് ദാ വരുന്നു റോഡിലൂടെ പാഞ്ഞ്! വഴിമാറാൻ പോലും സമയം കൊടുക്കാതെ കൗൺസിലർക്കിട്ട് ഒരൊറ്റ താങ്ങ്. വെറുമൊരു ഇടികൊണ്ട് തീർന്നില്ല, കൗൺസിലറെ അങ്ങോട്ട് ചേർത്തു കുത്തി റോഡിലേക്ക് ഒറ്റ തള്ള്. ഒരു ഒന്നൊന്നര ‘ആശ്ലേഷം’!വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും വാരിയെല്ലിനും നല്ല ഒന്നാന്തരം പരിക്കുകളോടെ കൗൺസിലർ ഇപ്പോൾ ആശുപത്രിയിലാണ്. എന്തായാലും


“തെരുവ് കന്നുകാലികളെക്കൊണ്ട് തോറ്റു, കോർപ്പറേഷനിൽ എത്ര പരാതിപ്പെട്ടതാണെന്നോ” എന്ന് കൗൺസിലർ ആശുപത്രി കിടക്കയിൽ കിടന്ന് പരിഭവപ്പെടുന്നുണ്ട്. രാവിലെ പാൽ മുഴുവൻ പിഴിഞ്ഞെടുത്ത ശേഷം പശുക്കളെ റോഡിലേക്ക് ‘ഫ്രീ’ ആയി വിടുന്ന ഡയറിക്കാരുടെ ലീലാവിലാസമാണിതെന്ന് ഭർത്താവ് മോഹൻ ചന്ദ്നയും സാക്ഷ്യപ്പെടുത്തുന്നു.ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam







