Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 4 മുതൽ 9 വരെ; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല.


അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഔദ്യോഗികമായി ക്ഷണിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി പങ്കെടുക്കില്ല എന്നാണ് റിപ്പോർട്ടുകൾ.
ജൂലൈ ആദ്യം ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനങ്ങൾ നിശ്ചയിച്ചിട്ടുള്ളത് കൊണ്ടാണ് പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം. എന്നാൽ മധ്യപൂർവേഷ്യൻ വിഷയങ്ങളിൽ ആരെയും പിണക്കാതെ ഇന്ത്യ തുടരുന്ന നയതന്ത്ര നിലപാട് ആണ് കാരണം എന്ന് നിരീക്ഷകർ വിലയിരുത്തുന്നു.പകരം ഉപരാഷ്ട്രപതിയോ കേന്ദ്രമന്ത്രിമാരോ അടങ്ങുന്ന ഉന്നതതല സംഘം ടെഹ്‌റാനിലെ ചടങ്ങുകളിൽ പങ്കെടുത്തേക്കും.
ചടങ്ങുകളുടെ വിശദവിവരങ്ങൾ ഇങ്ങിനെയാണ്.
ജൂലൈ 4, 5: ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല കോംപ്ലക്സിൽ പൊതുദർശനം. ജൂലൈ 6: ടെഹ്‌റാനിൽ ഔദ്യോഗിക വിലാപയാത്രയും പ്രാർത്ഥനയും ,ജൂലൈ 7, 8: കും, നജാഫ്, കർബല എന്നീ വിശുദ്ധ നഗരങ്ങളിൽ പ്രത്യേക ചടങ്ങുകൾ.ജൂലൈ 9 ന് ഖമേനിയുടെ ജന്മസ്ഥലമായ മഷ്ഹദിലെ ഇമാം റെസ മസ്ജിദിൽ ഭൗതികശരീരം സംസ്കരിക്കും.

ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വായിക്കാൻ👇
https://www.youtube.com/@JanaShabdamNews
website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement