
ബാർസാൻ പ്രകൃതിവാതക പ്ലാന്റിലാണ് രാജ്യത്തെ നടുക്കിയ വൻ സ്ഫോടനം നടന്നത്.
ഖത്തറിലെ പ്രധാന വ്യവസായ മേഖലയായ റാസ് ലഫാനിലെ ‘ബാർസാൻ ഗ്യാസ് പ്ലാന്റിൽ’ ഞായറാഴ്ച രാത്രിയോടെയുണ്ടായ ശക്തമായ സ്ഫോടനമുണ്ടായത്. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിൽ ഊർജിതമായി തുടരുകയാണ്.
യുദ്ധത്തിന് ശേഷം അറ്റകുറ്റപണികൾ നടത്തി പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ യന്ത്രത്തകരാറാണ് വലിയ സ്ഫോടനത്തിലേക്ക് നയിച്ചതെന്ന് ഖത്തർ എനർജിയും ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചു. അട്ടിമറി സാധ്യതകൾ അധികൃതർ തള്ളിക്കളഞ്ഞിട്ടുണ്ട്.
ആഘാതത്തിൽ ദോഹയിൽ വരെ വലിയ ശബ്ദം മുഴങ്ങി. പ്ലാന്റിലെ തീപിടിത്തം നിലവിൽ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. മറ്റ് വാതകച്ചോർച്ചകളോ പൊതുജനങ്ങൾക്ക് ഭീഷണിയോ ഇല്ലെന്ന് മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവരുടെയോ കാണാതായവരുടെയോ ദേശീയത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രാദേശിക വിപണിയിലേക്കുള്ള വാതക വിതരണത്തെ ബാധിച്ച ഈ അപകടം ആഗോള ഊർജ വിപണിയിലും ആശങ്കയുണർത്തിയിട്ടുണ്ട്.






