തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ “പൂർണ്ണ നിയന്ത്രണം” ഇപ്പോൾ അമേരിക്കയ്ക്കാണ് എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ജോയിന്റ് ബേസ് ആൻഡ്രൂസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ ഈ അവകാശവാദം.

എന്നാൽ, ട്രംപിൻ്റെ ഈ വാദം ഇറാൻ തള്ളി .അമേരിക്ക തങ്ങളുടെ ഉപരോധങ്ങൾ പിൻവലിക്കുകയും ആസ്തികൾ വിട്ടുനൽകുകയും ചെയ്യുന്നതുവരെ കടലിടുക്ക് തുറന്നുകൊടുക്കില്ലെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. കടലിടുക്കിൽ ഇരുരാജ്യങ്ങളുടെയും ആക്രമണങ്ങളും ഉപരോധങ്ങളും തുടരുകയാണ്. ഒമാൻ ഉൾക്കടലിൽ ഇറാനിയൻ തുറമുഖത്തേക്ക് പോകാൻ ശ്രമിച്ച ‘എം.വി വെലാനോവ’ എന്ന ചരക്കുകപ്പലിന് നേരെ യു.എസ് മിലിട്ടറി മിസൈൽ ആക്രമണം നടത്തി. തുടർന്ന് യെമൻ തീരത്തിനടുത്ത് ഹൂത്തികൾ നടത്തിയ ആക്രമണത്തിൽ ഈജിപ്ഷ്യൻ കപ്പലിലെ 4 ജീവനക്കാരും 2 യെമനി രക്ഷാപ്രവർത്തകരും കൊല്ലപ്പെട്ടു. യുദ്ധത്തിന് മുമ്പ് പ്രതിദിനം 130 മുതൽ 140 വരെ കപ്പലുകൾ കടന്നുപോയിരുന്ന സ്ഥാനത്ത് കഴിഞ്ഞ ദിവസം വെറും എട്ട് കപ്പലുകൾ മാത്രമാണ് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മുൻപത്തെ പത്ത് ദിവസത്തെ ശരാശരിയായ 12 കപ്പലുകൾ എന്ന കണക്കിൽ നിന്നും ഗതാഗതം വീണ്ടും എട്ടായി കുറഞ്ഞിട്ടുണ്ട്.
#HormuzStrait #IranUSConflict #Janashabdamnews #DonaldTrump #MiddleEastNews #WorldNewsMalayalam #StraitOfHormuz #BreakingNewsMalayalam #GlobalEconomy #ShippingNews #MalayalamNews
ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







