ആറൻമുള ശ്രീകൃഷ്ണ ആഡിറ്റോറിയത്തിൽ രണ്ടു നാളുകളിലായി നടന്ന പ്രതിനിധി സമ്മേളനം സി പി ഐ എം. സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മെഴുവേലി, ഇലവുംതിട്ട, കിടങ്ങന്നൂർ,ആറൻമുള, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി ,ചെറുകോൽ, അയിരൂർ സൗത്ത്, അയിരൂർ നോർത്ത്, തോട്ടപ്പുഴശ്ശേരി എന്നീ ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനം 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ടി വി സ്റ്റാലിനാണ് സെക്രട്ടറി.തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു.
2020ൽ സെക്രട്ടറിയായിരുന്ന ആർ അജയകുമാർ ജില്ലാ പഞ്ചായത്തംഗമായതിനെ തുടർന്നാണ് സ്റ്റാലിൻ ആദ്യം സെക്രട്ടറിയാകുന്നത്. തുടർന്ന് 2022 ൽ നടന്ന സമ്മേളനത്തിലും സ്റ്റാലിൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സമ്മേളനത്തിന് സമാപനം കുറിച്ചു മല്ലപ്പുഴശ്ശേരി പരമൂട്ടിൽ പടിയിൽ നിന്ന് റെഡ് വളണ്ടിയേഴ്സ് പരേഡും പ്രകടനവും നടന്നു. ആറൻമുള എൻജിനിയറിംഗ് കോളജ് ഗ്രൗണ്ടിലായിരുന്നു പൊതു സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. .ടി വി സ്റ്റാലിൻ അധ്യക്ഷനായിരുന്നു.
സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു , എ പത്മകുമാർ, അഡ്വ. ഓമല്ലൂർ ശങ്കരൻ, ആർ അജയകുമാർ, പി ബി സതീഷ്കുമാർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.