നമ്മുടെ മെത്രാന്മാരും മദ്യവർജ്ജന സമിതിയും എവിടെ. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടി ഇവരാരും കണ്ടതും കേട്ടതുമില്ല. പ്രസ്താവനയും സത്യാഗ്രഹവും നിരാഹാരവും ഒന്നും വേണ്ടേ. അതോ വണ്ടിക്കൂലി മുടക്കാതെ കുറഞ്ഞ വിലക്ക് കുഞ്ഞാടുകൾക്ക് വീട്ടുമുറ്റത്ത് ലഭിക്കുമെന്നായപ്പോൾ സദാചാര ബോധത്തിന് സഭകൾ ശോശപ്പാ ഇട്ടു മൂടിയതാണോ.രണ്ടു മാസം മുമ്പുണ്ടായിരുന്ന ഉശിരുപോയോ.രാഷ്ട്രീയം കളിച്ചാലും ഇത്രയും നാറിയ കളിയാകരുത്. കുറഞ്ഞ പക്ഷം വി എം സുധീരൻ കാട്ടിയ ആർജ്ജവം എങ്കിലും കാട്ടണെ . LDF ഭരിച്ചാലും UDF ഭരിച്ചാലും മദ്യം മദ്യം തന്നെയാണ്.അത് സമൂഹത്തെ ബാധിച്ച കാൻസർ തന്നെയാണ്. നികുതി കുറച്ചതോടെ കൂടുതൽ ആളുകൾക്ക് മദ്യം വാങ്ങാനും മുൻപ് ഉപയോഗിച്ചിരുന്നതിൻ്റെ ഇരട്ടി ഉപയോഗിക്കാനും കഴിയും. കേരളത്തിൻ്റെ ചരിത്രത്തിൽ ലഹരി ഉപയോഗത്തിൽ ഇത്രമാത്രം മാരകമായ ഒരു മദ്യനയം മുൻപെങ്ങും ഉണ്ടായിട്ടില്ല. അതു കൊണ്ടു തന്നെ ഈ നയം മാറണം. അതിന് കേരളം ഉണരണം. അതിന് കക്ഷിരാഷ്ട്രീയം തടസ്സമാകരുത്.







