പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ ചർച്ചകൾക്ക് കളമൊരുങ്ങുന്നതായി പ്രഖ്യാപിച്ചെങ്കിലും, വാഷിംഗ്ടണുമായുള്ള ഔദ്യോഗിക ചർച്ചകൾക്ക് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഘായി വ്യക്തമാക്കി. എങ്കിലും, ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ഇടപെടലുകൾ തുടരുന്നുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടത്തിയിയിരുന്നു. ഹോർമുസിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് ഒമാനുമായുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. അസ്ഥിരത വ്യാപിപ്പിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. എന്നാൽ, രാജ്യത്തിന്റെ സുരക്ഷയും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039.

#IranUS #MiddleEastCrisis #StraitOfHormuz #Geopolitics #WorldNews #MalayalamNews #IranNews #DonaldTrump #Diplomacy







