പാക് സൈനീക മേധാവിയെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. പിന്നെ ഇസ്രായേൽ ഉണ്ടാവില്ലെന്ന് മുന്നറിയിപ്പ്. പഛിമേഷ്യൻ സമാധാന ചർച്ചകൾക്ക് നേതൃത്വം വഹിച്ചതാണ് നെതന്യാഹു വിൻ്റെ അപ്രീതിക്ക് കാരണം.
സ്വിറ്റ്സർലൻഡിൽ നടന്ന യുഎസ് – ഇറാൻ സമാധാന ചർച്ചകൾക്കിടെയാണ് പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതെന്ന് ബ്രസീലിയൻ മാധ്യമപ്രവർത്തകൻ പെപ്പെ എസ്കോബാർ വെളിപ്പെടുത്തി. പാക്കിസ്ഥാൻ സൈനിക ഇന്റലിജൻസിന് വിവരം ലഭിച്ചതോടെ പദ്ധതി പരാജയപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ നിരീക്ഷകൻ മരിയോ നൗഫലുമായി എക്സിൽ നടത്തിയ ചർച്ചയ്ക്കിടയിലാണ് പെപ്പെ എസ്കോബാർ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. നെതന്യാഹുവിന്റെ നിർദേശപ്രകാരമാണ് അസിം മുനീറിനെയും പാക്ക് പ്രതിനിധി സംഘത്തെയും ലക്ഷ്യമിട്ട് മൊസാദ് ഗൂഢാലോചന ആസൂത്രണം ചെയ്തത്. വിവരമറിഞ്ഞ ഉടൻ പാക്കിസ്ഥാൻ ഒമാൻ പോലുള്ള മറ്റ് രാജ്യങ്ങൾ വഴി ഇസ്രയേലിന് നേരിട്ട് ശക്തമായ മുന്നറിയിപ്പ് നൽകിയതായി പെപ്പെ എസ്കോബാർ പറഞ്ഞു.
ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വായിക്കാൻ👇
website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam







