Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ദയാവധം വേണമെന്ന് ഗുജറാത്തിലെ വൃദ്ധദമ്പതികൾ!

നീതി കിട്ടിയില്ലെങ്കിൽ ദയാവധം വേണമെന്ന് ഗുജറാത്തിലെ വൃദ്ധദമ്പതികൾ!

മകനും കൊച്ചുമക്കളും അപകടത്തിൽ പോയിഅവശേഷിച്ച സമ്പാദ്യവും അധികാരികൾപൂട്ടിനീതി കിട്ടിയില്ലെങ്കിൽ ദയാവധം വേണമെന്ന് ഗുജറാത്തിലെ വൃദ്ധദമ്പതികൾ!

രാഷ്ട്രീയ സ്വാധീനത്തിനും ഉദ്യോഗസ്ഥ പീഡനത്തിനുമെതിരെ പ്രായമായ ഒരമ്മയും അച്ഛനും ദയാവധത്തിന് അനുമതി തേടിയ വാർത്ത രാജ്യത്തെ നടുക്കുന്നു. കുടുംബത്തിലെ ഒൻപത് പേർ ഒരൊറ്റ വാഹനാപകടത്തിൽ പൊലിഞ്ഞുപോയ ശേഷം, തങ്ങൾക്ക് ജീവിക്കാൻ അവശേഷിച്ച ഏക വരുമാനമാർഗ്ഗമായ കടമുറികൾ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ബോധപൂർവ്വം പൂട്ടിയിട്ടു എന്നാണ് സൂറത്തിലെ ശ്യാംഭായ് ഗെഹ്ലോട്ട് (73), ഭാര്യ മധുബെൻ (68) എന്നിവരുടെ പരാതി.

തങ്ങളുടെ 11 ചെറിയ കടമുറികൾ മുൻകൂർ നോട്ടീസില്ലാതെ സൂറത്ത് മുൻസിപ്പൽ കോർപ്പറേഷൻ വീണ്ടും സീൽ ചെയ്തതിനെ തുടർന്നാണ് ഇരുവരും കളക്ടർക്ക് മരണാനുമതി തേടി അപേക്ഷ നൽകിയത്. ഫയർ സേഫ്റ്റി ഇല്ലെന്ന് പറഞ്ഞ് 5 വർഷം മുൻപ് പൂട്ടിയ കടകൾ, നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി ഉത്തരവിലൂടെ ഈ ജനുവരിയിലാണ് തുറന്നത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദത്താൽ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം ഇവ വീണ്ടും സീൽ ചെയ്യുകയായിരുന്നു.

Advertisement

പ്രശ്നം തീർക്കാൻ പ്രാദേശിക ബി.ജെ.പി നേതാക്കളെ പോയി കാണാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നതായി ഇവർ ആരോപിക്കുന്നു.

ഇനി കോടതി കയറാൻ ശേഷിയില്ലെന്നും അന്തസ്സോടെ മരിക്കാൻ അനുവദിക്കണമെന്നുമുള്ള ദമ്പതികളുടെ അപേക്ഷ സമൂഹമാധ്യമങ്ങളിൽ വൻ ജനശ്രദ്ധ നേടിയിട്ടുണ്ട്. സംഭവം വിവാദമായതോടെ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

കൂടുതൽ വാർത്തകൾ വായിക്കാൻ👇

https://www.youtube.com/@JanaShabdamNews

website 👇

വാർത്തകൾ നൽകാനായി ബന്ധപ്പെടുക 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement