ദേശീയപാത 66-ൽ തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ നിർത്തിയിട്ടിരുന്ന ചരക്കുലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറി എട്ട് പേർ ദാരുണമായി മരിച്ചു. വിനോദയാത്രയ്ക്കെത്തിയ തമിഴ്നാട് ഡിണ്ടിഗൽ പി.എസ്.എൻ.എ. എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർഥികളും ഡ്രൈവറുമാണ് മരിച്ചത്.
വെള്ളിയാഴ്ച അർധരാത്രി 11.45 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. തമിഴ്നാട് സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20), വിശ്വ (20), സന്തോഷ് (20), പ്രസന്ന എന്നിവരടക്കമുള്ളവരാണ് മരിച്ചത്. ഗുരുവായൂരിൽനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
ദേശീയപാത വികസനം നടക്കുന്നതിനാൽ ഗതാഗതം വഴിതിരിച്ചുവിട്ട ഭാഗത്ത്, റോഡരികിൽ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ അടിയിലേക്ക് കാർ അതിവേഗത്തിൽ ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഉള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. ഏഴുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.
അപകടകരമായ രീതിയിൽ വാഹനം നിർത്തിയിട്ടതിനും തുടർന്ന് നിർത്താതെ പോയതിനും ലോറി ഡ്രൈവർക്കെതിരെ കയ്പമംഗലം പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

#ThrissurAccident #Kaipamangalam #KeralaNews #BreakingNews #CarAccident #NH66 #AccidentNews #KeralaNewsUpdate #MalayalamNews #RoadAccident #StudentsTragedy
വാർത്തകൾ വിശദമായി വീഡിയോയിൽ
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







