ഇസ്തംബുൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ ‘ഗോൾഡൻ ഗ്ലോബൽ യാതിരിം ബങ്കാസി’ക്കും അതിന്റെ രണ്ട് അനുബന്ധ സ്ഥാപനങ്ങൾക്കും അമേരിക്കൻ ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തി. ഇറാന് മേലുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ മറികടന്ന്, ഇറാനും ചൈനയും തമ്മിലുള്ള വ്യാപാര ഇടപാടുകൾക്ക് ഒത്താശ ചെയ്തു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നടപടി.ഒരു നാറ്റോ സഖ്യരാജ്യത്തെ ബാങ്കിനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുന്നത് ഇതാദ്യമാണ്. യുഎസ്-ഇറാൻ ചർച്ചകൾ വഴിമുട്ടിയ പശ്ചാത്തലത്തിൽ, കടുത്ത സാമ്പത്തിക സമ്മർദത്തിലൂടെ തെഹ്റാനെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.2019-ൽ സ്ഥാപിതമായ ഈ ബാങ്കിന് 2025-ലെ കണക്കുകൾ പ്രകാരം 516.63 മില്യൺ ഡോളറിന്റെ ആസ്തിയുണ്ട്.ഉപരോധം നേരിടുന്ന സ്ഥാപനങ്ങൾക്ക് ഇനിമുതൽ യുഎസ് ഡോളർ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾ സാധ്യമാകില്ല.
ഈ ബാങ്കുമായി സഹകരിക്കുന്ന മറ്റ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും യുഎസിന്റെ തുടർനടപടികൾ നേരിടേണ്ടി വന്നേക്കാം.

#USSanctions #Turkey #Iran #GoldenGlobalBank #WorldNewsMalayalam #NATO #InternationalNews #CurrentAffairsMalayalam #USIranRelations #BusinessNewsMalayalam
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:






