സിനിമാക്കഥകളെ പോലും വെല്ലുന്ന ഒരു രഹസ്യ ഓപ്പറേഷനാണ് കഴിഞ്ഞ മാസം തുർക്കിയിലെ എയർപോർട്ടിൽ നടന്നത്. ഇറാനിൽ നിന്നുള്ള വധഭീഷണിയെ തുടർന്ന് ഡൊണാൾഡ് ട്രംപിനെ സുരക്ഷിതനായി മാറ്റാൻ യു.എസ് സുരക്ഷാ ഉദ്യോഗസ്ഥർ എടുത്തത് വൻ റിസ്കാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തുർക്കിയിൽ നിന്നുള്ള മടക്കത്തിനായി ക്യാമറകൾക്ക് മുന്നിലൂടെ, ഖത്തർ സമ്മാനിച്ച രാജകീയ ബോയിങ് 747-8 (എയർ ഫോഴ്സ് വൺ) വിമാനത്തിലേക്ക് ട്രംപ് ആദ്യം നടന്നു കയറുന്നു. എല്ലാവരും വിചാരിച്ചു ട്രംപ് വിമാനത്തിലുണ്ടെന്ന്. എന്നാൽ അത് ശ്രദ്ധ തിരിക്കാനുള്ള വെറുമൊരു ‘ഡെക്കോയ്’ തന്ത്രം മാത്രമായിരുന്നു! വിമാനത്തിനുള്ളിൽ കടന്ന ട്രംപിനെ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച്, എയർപോർട്ടിലെ ഒരു സാധാരണ കേറ്ററിങ്Âട്രക്കിൽ കേറ്റി രഹസ്യമായി സൈനിക വിമാനമായ C-32A മാറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന വൈറ്റ് ഹൗസ് ജീവനക്കാർ പോലും ഇതറിഞ്ഞില്ല!

മണിക്കൂറുകളോളം ട്രംപിന്റെ കൃത്യമായ ലൊക്കേഷൻ പുറത്തുവിടാതിരിക്കാൻ ഈ രഹസ്യനീക്കത്തിലൂടെ കഴിഞ്ഞു. ഒടുവിൽ രണ്ട് വിമാനങ്ങളും മിനിറ്റുകളുടെ വ്യത്യാസത്തിൽ ബ്രിട്ടനിൽ ലാൻഡ് ചെയ്തപ്പോൾ, ഒന്നും അറിയാത്ത ഭാവത്തിൽ ട്രംപ് സൈനിക വിമാനത്തിൽ നിന്ന് പുറത്തേക്ക്! വാഷിംഗ്ടൺ പോസ്റ്റ്’ നെ ആസ്പദമാക്കി ഇന്ത്യ ടുഡേയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
â�
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
Face Book.
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039






