തീർത്ഥാടന പാതയിൽ ഭിക്ഷാടനം നിരോധിച്ചിട്ടുള്ള സാഹചര്യം നിലനിൽക്കേ, ഇത്തരത്തിൽ കാണുന്നവരെ കണ്ടെത്തി പോലീസ് ഒഴിവാക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇന്ന് തമിഴ്നാട് തേനി സ്വദേശിനികളായ സുബ്ബലക്ഷ്മി, വീരമ്മ, സുബുദ്ധ മുത്തുസ്വാമി എന്നിവരെ സന്നിധാനം എസ് എച്ച് ഓ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. സന്നിധാനത്തും പരിസരങ്ങളിലും മരക്കൂട്ടത്തും മറ്റും ഭിക്ഷാടനം നടത്തിയവരെയാണ് ഇന്ന് സന്നിധാനം പോലീസ് കണ്ടെത്തി നീക്കം ചെയ്തത്. ഇവരുടെ കൈവശം ശബരിമലയിലെത്താനുള്ള പാസുകളോ മറ്റ് രേഖകളോ ഒന്നുമില്ലായിരുന്നു. തുടർന്ന്, ഇവരെ സാമൂഹിക നീതി വകുപ്പു ഉദ്യോസ്ഥർക്ക് കൈമാറി.
സാമൂഹിക നീതി ഓഫീസർ ഷംലയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം പമ്പയിലെത്തി സ്ത്രീകളെ ഏറ്റെടുത്തു. കപ്പലണ്ടി കച്ചവടം പോലെ അനധികൃത കച്ചവടത്തിൽ ഏർപ്പെടുന്നവരെയും പോലീസ് ഒഴിപ്പിക്കുന്നുണ്ട്. മുൻവർഷങ്ങളെപ്പോലെ ഇക്കാര്യത്തിൽ ശക്തമായ നടപടി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പമ്പയിൽ നിന്നും നിരവധി അനധികൃത കച്ചവടക്കാരെയും ഭിക്ഷാടകരെയും പമ്പ പോലീസിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചിരുന്നു.
Home ശബരിമല : ഭിക്ഷാടകരെയും അനധികൃത കച്ചവടക്കാരെയും ഒഴിപ്പിച്ചു