റാന്നി ബ്ലോക്ക് പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്തമായി പ്രസിഡന്റ് കെ എസ് ഗോപി പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. റാന്നി ഗ്രാമപഞ്ചായത്താണ് ബ്ലോക്കിലെ മികച്ച ഹരിത ഓഫീസ്. ജനകീയ പ്രവർത്തങ്ങൾക്ക് റാന്നി- പെരുന്നാടും മാതൃകാ പ്രവർത്തനത്തിന് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തും പുരസ്‌കാരം നേടി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എസ് സുജ അധ്യക്ഷയായി. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷൻ അഡ്വ. ജേക്കബ് സ്റ്റീഫൻ, അംഗം അഡ്വ. തോമസ് മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനൻ, ബിന്ദു റെജി , റൂബി കോശി , ലത മോഹൻ, വൈസ് പ്രസിഡന്റുമാരായ എസ് സതീഷ് കുമാർ, പൊന്നമ്മ ചാക്കോ, അംഗങ്ങളായ അഡ്വ.സാം ജി ഇടമുറി, രവി കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനു മാത്യു ജോർജ് എന്നിവർ പങ്കെടുത്തു.