Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ശബരിമലതീർഥാടകർക്കും ദിവസവേതനക്കാർ ഉൾപ്പെടെയുള്ള എല്ലാജീവനക്കാർക്കും ദേവസ്വംബോർഡിന്റെ അപകട ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന്​ തിരുവിതാംകൂർ ദേവസ്വംബോർഡ്​ പ്രസിഡന്‍റ്​ പി .എസ്.​ പ്രശാന്ത്​

ശബരിമലതീർഥാടകർക്കും ദിവസവേതനക്കാർ ഉൾപ്പെടെയുള്ള എല്ലാജീവനക്കാർക്കും ദേവസ്വംബോർഡിന്റെ അപകട ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന്​ തിരുവിതാംകൂർ ദേവസ്വംബോർഡ്​ പ്രസിഡന്‍റ്​ പി .എസ്.​ പ്രശാന്ത്​ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ളബിൽ നടത്തിയ ശബരിമല സുഖദർശനം സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം അപകടത്തിൽ മരണംസംഭവിച്ചാൽ അഞ്ചുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും.
ഒരുവർഷത്തെ കാലാവധിയിലാണ് ഇൻഷുറൻസ് പരിരക്ഷ. ഇതിനുള്ള പ്രീമിയംതുക തിരുവിതാംകൂർ ദേവസ്വംബോർഡ് വഹിക്കും. ശബരിമലക്ഷേത്രം ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയ്ക്കുപുറമേ ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിൽ എവിടെയുമുണ്ടാകുന്ന അപകടത്തിനാണ് തീർഥാടകർക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്.
നിലയ്ക്കലില്‍ നിലവിലുള്ളതിനു പുറമേ 2000 വാഹനങ്ങള്‍ കൂടിഅധികമായി പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കും. എരുമേലിയില്‍ ഭവനനിര്‍മാണ ബോര്‍ഡിന്റെ ആറ് ഏക്കര്‍ സ്ഥലത്തും പാര്‍ക്കിംഗ് സൗകര്യം ഒരുക്കും. ചെറിയ വാഹനങ്ങൾക്ക് പമ്പ വരെ പോകാൻ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. ശബരിമലയിലും പമ്പയിലും പരിസരപ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ലീഗല്‍ മെട്രോളജിയുമായി ചേര്‍ന്ന് പ്രത്യേക പരിശോധന നടത്തും. ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കും. കുപ്പിവെള്ളം, പാക്കറ്റ് ഉല്‍പനങ്ങള്‍ തുടങ്ങിയവ പരിശോധിക്കും. പമ്പയിൽ വെയിലും മഴയും ഏൽക്കാതിരിക്കാൻ മൊത്തം 8 നടപന്തൽ സൗകര്യം ഒരുക്കും. വിരിവെക്കാൻ പന്തലും ഉണ്ടാകും.

സന്നിധാനത്ത് എത്തുന്ന മുഴുവൻ ​േപർക്കും ഭക്ഷണം നൽകും. നാലായിരം പേർക്ക് ഇരിക്കാവുന്ന വിരിപ്പന്തൽ ഒരുക്കും. മലകയറ്റത്തിനിടെ വിശ്രമിക്കുന്നതിനായി മരക്കൂട്ടം മുതൽ 1000 സ്റ്റീൽ കസേര സൗകര്യം ഒരുക്കും. പമ്പയിൽ 100 രൂപ ഡിപ്പോസിറ്റ്​തുക വാങ്ങി സ്റ്റീൽ ​ബോട്ടിലിൽവെള്ളം നിറച്ച്​ നൽകും. ഭക്തർക്ക് കുടിവെള്ള വിതരണത്തിന് കൂടുതൽക്രമികരണം ഏർ​െപടുത്തിയിട്ടുണ്ട്​ .
നിലയ്​ക്കലിലും വിരിവെക്കാൻ ജർമ്മൻപന്തൽ സൗകര്യം ഒരുക്കും. പമ്പയിൽ സ്​ത്രീകൾക്ക്​​ പ്രേ​േത്യക സ്നാന ഘട്ടംഒരുക്കും. ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണം. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ബുക്കിംഗ് കൗണ്ടറുകൾ ഉണ്ടാകും. ബുക്ക് ചെയ്യാതെ വരുന്നവരിൽ ഒരാളെപ്പോലും തിരിച്ചയക്കില്ല. പതിനെട്ടാം പടിക്ക്​ മുകളിൽ മൊബൈൽഫോൺ സ്വിച്ച്​ഓഫ്​ ചെയ്യാൻ നിർദ്ദേശം നൽകും. 18 മണിക്കൂർദർശന സമയം ഉണ്ടാകും. പുലർച്ചെ 3 ന്​ നടതുറക്കും. മൊത്തം 94 ഏക്കർ സ്ഥലമാണ്​ സന്നിധാനത്തുള്ളത്​ .ഇതിൽ 54 ഏക്കറിലാണ്​ സൗകര്യങ്ങൾ ഒരുക്കുന്നത്​. വെർച്യൽ ക്യൂ ബുക്ക്​ ചെയ്ത്​ എത്താൻകഴിയാത്തവർ അത്​ ക്യാൻസൽ ചെയ്ത്​ മറ്റ്​ ഭക്​തർക്ക്​ എത്താൻ അവസരംഒരുക്കണം.

ഇതുവരെ 26 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമുണ്ട്.​ ഇത്​വ്യശ്​ചികം 1 ന്​ 45 ലക്ഷം ടിന്നിൽഎത്തിക്കും. ശബരിമല റോപ് വേയ്ക്ക് ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കുളത്തൂരിൽ ഭൂമി അനുവദിച്ചിട്ടുണ്ട്.14 ന്​ കൂടുന്ന മന്ത്രിസഭ യോഗത്തിൽ വനഭൂമി​ൈകമാറ്റത്തിൽ തീരുമാനമുണ്ടാകും. മൊത്തം 2.7 കിലോമീറ്റർദൂരത്തിലാകും റോപ്​വെ. ഉയരം കൂട്ടുന്നതിനാല്‍ ടവറുകളുടെ എണ്ണം ഏഴില്‍നിന്ന് അഞ്ചാകും. പുതിയ രൂപരേഖപ്രകാരം നിര്‍മാണത്തിനായി മുറിക്കേണ്ട മരങ്ങളുടെ എണ്ണവും കുറയും . അടിയന്തരഘട്ടങ്ങളില്‍ കാര്‍ ആംബുലന്‍സും കൊണ്ടുപോകാനാകും. സന്നിധാനത്തുനിന്ന് 10 മിനിറ്റുകൊണ്ട് പമ്പയിലെത്തിക്കാനാകും.
നാണയം കുന്നുകൂടുന്നത്​ ഒഴിവാക്കും. നാണയങ്ങൾ എണ്ണാൻ ഇപ്പോൾ യന്ത്രസംവിധാനമില്ല.
ഇത്​ എണ്ണിതിട്ടപ്പെടുത്താൻ 100 ജീവക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടന്നും പ്രസിഡന്‍റ്​ പറഞ്ഞു​.
പ്രസ് ക്ളബ് പ്രസിഡന്റ് ബിജു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. വിശാഖൻ സ്വാഗതം പറഞ്ഞു.

Advertisement

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement