സാമൂഹിക പ്രവർത്തക ഡോ.എം. എസ് .സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 331- മത് സ്നേഹഭവനം എമി ജോർജ് , റേച്ചൽ ജോർജ് സഹോദരിമാരുടെ സഹായത്താൽ അങ്കമാലി സെൻറ് ജോർജ് ബസലിക്ക പള്ളിക്ക് പുറകുവശം ചിറയിൽ പറമ്പിൽ ക്യാൻസർ രോഗിയായ ഷിജിക്കും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി . വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും എമിയുടെയും റേച്ഛലിന്റെയും മാതാവായ റീത്താമ്മ ജോർജ് നിർവഹിച്ചു. വർഷങ്ങളായി ക്യാൻസർ ബാതിതയായ ഷിജി ചികിത്സയ്ക്ക് പോലും നിവർത്തിയില്ലാതെ കൂലി വേലക്കാരൻ ആയ ഷൈജനും മക്കളും കൊച്ചുമക്കളും ഉൾപ്പെടെ എട്ടു പേരടങ്ങിയ കുടുംബത്തോടൊപ്പം സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ആയിരുന്നു താമസിച്ചിരുന്നത്. നിത്യവൃത്തിക്കും ചികിത്സയ്ക്കും ആയി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്റെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് മുറികളും, അടുക്കളയും, ഹാളും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ 650 സ്ക്വയർഫീറ്റ് വലിപ്പമുള്ള വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് കൗൺസിലർ ലില്ലി ജോയ്., പ്രോജക്ട് കോർഡിനേറ്റർ കെ .പി .ജയലാൽ., മറിയാമ്മ മാളിയേക്കൽ., പെണ്ണമ്മ സ്റ്റീഫൻ., സ്റ്റീഫൻ തുളുവത്ത് എന്നിവർ പ്രസംഗിച്ചു.