ജീവകാരുണ്യ സ്ഥാപനമായ ഗ്രെയ്സ് ഇൻ്റർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രഥമ പുരസ്ക്കാരങ്ങൾ ഈ മാസം 16 ന് സമ്മാനിക്കും. കിടങ്ങന്നൂർ ബാലകൃഷ്ണ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകിട്ട് 6 ന് നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആരോഗ്യം, ജീവകാരുണ്യം, വിദ്യാഭ്യാസം, സാഹിത്യം, സാംസ്കാരികം, പ്രവാസ, സംരംഭക മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്ക്കാരങ്ങൾ നൽകുന്നത്.

ആരോഗ്യ രംഗത്തെ ഭരണമികവിന് മന്ത്രി വീണാ ജോർജ്, സാഹിത്യരംഗത്തെ സംഭാവനകൾക്ക് മരണാനന്തര ബഹുമതിയായി മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലിത്ത, ആരോഗ്യ ജീവകാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് ഫാ. സിജോ പന്തപ്പള്ളിൽ, പ്രവാസി സംരംഭകനും ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനക്കും ഷാജഹാൻ റാവുത്തർ, ഗ്രാമീണ ആതുരസേവനത്തിന് ഡോക്ടർ ദമ്പതിമാരായ ഡോ. എ ചെറിയാൻ, ഭാര്യ ഡോ. രാജമ്മ, എന്നിവർക്കു യുവ സംരംഭകനും തൊഴിൽ ദായകനുമായ പി കെ റജി, മൗണ്ട് സിയോൻ സ്ഥാപനങ്ങളുടെ ഉടമ സാം ഏബ്രഹാം കലമണ്ണിൽ, സ്വിക്കെൻസ് റിഡെഫനീഡ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ രാജീവ് കെ രാജൻ, ഗ്രാമീണ സംരംഭക മികവിന് ബിജു കെ ജോർജ്ജ് ചെല്ലിയിൽ, ആറന്മുള കണ്ണാടിയുടെ മുഖ്യശിൽപ്പികളിൽ പ്രമുഖൻ കെ പി അശോകൻ, വടശ്ശേരിക്കര അയ്യപ്പ ആശുപത്രി ഡയറക്ടർ ഡോ. ഷിജിൽ മാത്യു വർഗ്ഗീസ്, ഭക്ഷ്യ വിതരണ രംഗത്തെ മാതൃകാ ദമ്പതികൾ ബിജു രാജൻ ആൻഡ് ധന്യാ രാജൻ എന്നിവർക്കുമാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.
ചടങ്ങിൽ ആൻ്റോ ആൻ്റണി എം പി, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ, സി പി ഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു, ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി, ബിജെപി ജില്ല പ്രസിഡൻ്റ് വി എ സൂരജ്, കെ പി സി സി എക്സിക്യൂട്ടിവംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂർ തുടങ്ങിയവർ പങ്കെടുക്കും.

ജനപ്രിയ കുടുംബ ചിത്രമായ 916 കുഞ്ഞുട്ടൻ സിനിമയിലെ അഭിനേതാക്കളെ ആദരിക്കും. അഭിനേതാക്കളായ ഗിന്നസ് പക്രു , ടിനി ടോം, രാകേഷ് സുബ്രഹ്മണ്യം, ഡയാന, നിയ എന്നിവരെ ആദരിക്കും. ചടങ്ങ് ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
തുടന്ന് അരങ്ങേറുന്ന കലാസന്ധ്യ പ്രശസ്ത സിനിമാ താരം ബിബിൻ ജോർജ് ഉദ്ഘാടനം ചെയ്യും.

മെഗാ ഇവൻ്റ് കോർഡിനേറ്റ് ചെയ്ത് സംഘടിപ്പിക്കുന്നത് ജനശബ്ദം ന്യൂസ് ആണ്.

വാർത്താ സമ്മേളനത്തിൽ ജുറി ചെയർമാൻ ഡോ. ജോസ് പാറക്കടവിൽ, അംഗം ഏബ്രഹാം തടിയൂർ, സംഘാടക സമിതി ചെയർമാൻ അബ്ദുൾ അസിസ്, ജനറൽ കൺവീനർ ബാബു തോമസ്, ഗ്രെയ്സ് ഇൻ്റർ നാഷണൽ ചാരിറ്റബിൾ ട്രസറ്റ് ചെയർമാൻ രവീന്ദ്രൻ നായർ എന്നാവർ പങ്കെടുത്തു.