‘എന്റെ കേരളം’ പ്രദർശന വിപണന മേളയുടെ അവസാനദിനം സംഗീത വിസ്മയം തീർത്ത് സൂരജ് സന്തോഷ് ബാൻഡ് ലൈവ് ഷോ. ഞാനരിയും കുരലുകളെല്ലാം…. ഗാനത്തോടെ ആരംഭിച്ച സംഗീതവിരുന്ന് നിറകയ്യടികളോടെ കാണികൾ സ്വീകരിച്ചു.
അമ്പിളിയിലെ ആരാധികയും…ഉൾപ്പെടെ മലയാളികൾ നെഞ്ചോട് ചേർത്ത ഗാനങ്ങൾ ആവേശം സൃഷ്ടിച്ചു.
മലയാളം, തമിഴ്, തെലുങ്ക് ഗാനങ്ങളുമായി സൂരജും സംഘവും ആസ്വാദകരെ തൃപ്തരാക്കി. കാണികളുടെ പൾസറിഞ്ഞു പാടിയ ഗാനങ്ങൾ വേദിയെ ഇളക്കി മറിച്ചു.
ജോസി ജോൺ, ജോൺസൺ, വരുൺ കുമാർ, ഡെർവിൻ ഡിസൂസ, അഖിൽ ബാബു എന്നിവരാണ് സൂരജിനൊപ്പം കാണികളെ ത്രസിപ്പിച്ചത്.
Home കലാശക്കൊട്ടുമായി സൂരജ് സന്തോഷ്