ശബരിമല -മണ്ഡല-മകരവിളക്ക് സേവാപ്രവർത്തനങ്ങൾക്ക് പന്തളത്ത് തുടക്കമായി.
പന്തളത്തെ സേവാ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്ന സേവാഭാരതിയുടെ സേവാകേന്ദ്രം പന്തളം കൊട്ടാരം ട്രസ്‌റ്റിയും മുൻ സെക്രട്ടറിയുമായ ശ്രീ പി എൻ നാരായണ വർമ്മ ഉദ്ഘാടനം ചെയ്തു. സൗജന്യ ആംബുലൻസ് സേവനത്തിന്റെ ഉദ്ഘാടനം പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി ശ്രീ സുരേഷ് വർമ്മ നിർവഹിച്ചു. ട്രഷറർ ദീപാ വർമ്മ, വൈസ് പ്രസിഡന്റ് അരുൺ വർമ്മ, ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി വേണുഗോപാൽ പനവേലിൽ, ജില്ലാ ട്രഷറർ അജികുമാർ, ജനപ്രതിനിധികൾ, സംഘത്തിന്റയും സേവാഭാരതിയുടെയും കാര്യകർത്താക്കൾ എന്നിവർ സംബന്ധിച്ചു.
സേവാ കേന്ദ്രത്തിൽ അയ്യപ്പ ഭക്തർക്ക് കുടിവെള്ളം, ചുക്കുകാപ്പി, ലഘുഭക്ഷണം, ബുക്ക് സ്റ്റാൾ, ഇൻഫർമേഷൻ സെന്റർ, വൈദ്യ സഹായം, ആംബുലൻസ് സേവനം എന്നിവ ലഭിക്കും.