എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷ പോലീസ് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ്. എസ് സി എസ് ടി വിഭാഗങ്ങളുടെ സംരക്ഷണവും അവകാശങ്ങളും സംബന്ധിച്ച നിയങ്ങൾ നിലവിലുണ്ട്, അവ പാലിക്കപ്പെടുകയും വേണം. ഈ വിഭാഗങ്ങൾക്കുള്ള ജില്ലാ തല ബോധവൽക്കരണക്ലാസ്സ് രാവിലെ 10 ന് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആറന്മുള സത്രക്കടവിന് സമീപമുള്ള എൽഎസ്എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ എസ് സി എസ് ടി വിഭാഗങ്ങളുടെ സംരക്ഷണവും അവകാശങ്ങളും സംബന്ധിച്ച ക്ലാസ്സ് പത്തനംതിട്ട സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ നവീൻ എം ഈശോ നയിച്ചു.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ട കാരുങ്ങളെപ്പറ്റി വിരമിച്ച സൈബർ സെൽ എസ് ഐ അരവിന്ദാക്ഷൻ ക്ലാസെടുത്തു. പരിപാടിയോടനുബന്ധിച്ച് സമ്മാനദാനവും മെഡിക്കൽ കിറ്റ് വിതരണവും ജില്ലാ പോലീസ് മേധാവി നിർവഹിച്ചു. ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡി സി ആർ ബി ഡി വൈ എസ് പി ബിനു വർഗീസ് സ്വാഗതവും ആറന്മുള എസ് എച്ച് ഓ വി എസ് പ്രവീൺ കൃതജ്ഞതയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാര്‍, അഡിഷണൽ പോലീസ് സൂപ്രണ്ട് പി വി ബേബി, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാർ, പത്തനംതിട്ട ഡി വൈ എസ് പി എസ് ന്യൂമാൻ, പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജൂലി ദിലീപ്,വാർഡ് മെമ്പർ ശിവൻ, മുൻ പന്തളം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബീഷ്, സംഘടനാ ഭാരവാഹികളായ കെ കെ സുരേന്ദ്രൻ, കരുണാകരൻ, വി ആർ സുരേന്ദ്രൻ, പി ആർ ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ആണ് പരിപാടി സംഘടിപ്പിച്ചത്.
Home എസ് സി എസ് ടി വിഭാഗങ്ങളുടെ സംരക്ഷണവും അവകാശങ്ങളും സംബന്ധിച്ച് ബോധവൽക്കരണക്ലാസ്സ് നടന്നു