കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കേരള യുണിവേഴ്സിറ്റിയുടെ കീഴിലുള്ള അടൂർ ബി എഡ് സെന്ററിൽ ഇന്ന് ആന്റി റാഗിംഗ് ബോധവൽക്കരണ ക്ലാസ് നടന്നു. 'റാഗിംഗ് ദി അൺസീൻ ഡെയ്ഞ്ചേഴ്സ് ' എന്ന പേരിൽ ഉച്ചക്ക് 1.30 നാണ് ക്ലാസ്സ് സംഘടിപ്പിച്ചത് . അടൂർ പോലീസ് സ്റ്റേഷൻ സി പി ഒ വിജയ് ജി കൃഷ്ണൻ ക്ലാസ് നയിച്ചു. കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഷൈലശ്രീ ആർ, കോളേജിലെ സോഷ്യൽ സയൻസ് വിഭാഗം കോ :ഓർഡിനേറ്റർ അസി: പ്രൊഫ: ഷിമിതാ കുമാരി എന്നിവർ നേതൃത്വം നൽകി. അറുപതോളം പേർ പങ്കെടുത്തു.
Home റാഗിംഗിനെതിരായ ബോധവൽക്കരണക്ലാസ്സ് നടന്നു