പത്തനംതിട്ട : കുട്ടികളിലെ ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിന് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ സഹകരണത്തോടെ പന്തളം പോലീസ് ബോധവൽക്കരണക്ലാസ്സ് നടത്തിവരുന്നു. അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെയും പന്തളം പോലീസ് ഇൻസ്‌പെക്ടർ റ്റി ഡി പ്രജീഷിന്റെയും നേതൃത്വത്തിൽപന്തളം പോലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ സ്കൂളുകളിലും ഇത്തരം ക്ലാസുകൾ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ അപകടകരമായ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് പോലീസ് നടപടി. അമിതമായ സ്മാർട്ട് ഫോൺ ഉപയോഗവും ക്ലാസ്സുകളിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇന്ന് നരിയാപുരം സെന്റ് പോൾസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി, പന്തളം പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ എസ് അൻവർഷാ ക്ലാസ്സ് എടുത്തു. അധ്യാപകരും രക്ഷാകർത്താക്കളും പങ്കെടുത്തു. സ്കൂളുകളിൽ ഇത്തരം ബോധവൽക്കരണപരിപാടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു.