തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലായിരുന്നു അന്ത്യം. അന്തരിക്കുമ്പോൾ 73 വയസ്സായിരുന്നു. തബലയിലെ നവീന പരീക്ഷണങ്ങളിലൂടെ ലോകമാകെ ആരാധകരുണ്ടായിരുന്ന സാക്കീർ ഹുസൈൻ മുംബൈയിലെ മാഹിമിൽ 1951 മാർച്ച് 9ന് ജനിച്ചു. തബലയിലെ വിസ്മയം അള്ള രാഖയാണ് പിതാവ്. ഏഴാം വയസ്സിൽ ഉസ്താദ് അലി അക്ബർ ഖാനോപ്പം ആദ്യമായി വേദിയിലെത്തി. 18-ാം വയസ്സിൽ പണ്ഡിറ്റ് രവിശങ്കറിനൊപ്പം അമേരിക്കയിൽ കച്ചേരി അവതരിപ്പിച്ചു. 1996 – ലെ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് സംഗീതം ഒരുക്കി. നാല് തവണ ഗ്രാമി പുരസ്കാരം ലഭിച്ച പ്രതിഭ. മൂന്ന് പത്മ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. മലയാളത്തിൽ മോഹൻലാലിൻ്റെ വാനപ്രസ്ഥം സിനിമക്ക് സംഗീതം നൽകി.
തബലയിലെ വിശ്വവിസ്മയം ഉസ്താദ് സാക്കിർ ഹുസൈന് ജനശബ്ദത്തിൻ്റെ പ്രണാമം.
Home തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലായിരുന്നു അന്ത്യം.