ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ കേരള കോൺഗ്രസ് (എം) പൂർണ്ണ തൃപ്തരാണെന്നും കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് എന്നുള്ള വാർത്ത വ്യാജമാണെന്ന് കേരള കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി ലീഡർ റോഷി ആഗസ്റ്റിൻ. സ്ഥാനമാനങ്ങൾക്ക് വേണ്ടി മുന്നണി മാറി കളിക്കുന്നവർ അല്ല കേരളാ കോൺഗ്രസ്(എം) എന്നും നാല് പതിറ്റാണ്ടു കൂടെ നിന്ന പ്രസ്ഥാനത്തെ തള്ളിയ യുഡിഎഫിന് കിട്ടിയ തിരിച്ചടിയാണ് ഭരണനഷ്ടം എന്നും റോഷി അഗസ്റ്റിൻ ആരോപിച്ചു. കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കമ്മിറ്റി റാന്നിയിൽ പുതിയതായി ആരംഭിച്ച നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. റാന്നി എംഎൽഎ അഡ്വക്കേറ്റ് പ്രമോദ് നാരായണൻ ആമുഖപ്രസംഗം നടത്തി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി അലക്സ് മുഖ്യപ്രഭാഷണം നടത്തി . ജില്ലാ സെക്രട്ടറിമാരായ ഷെറി തോമസ്, ബിബിൻ കല്ലമ്പറമ്പിൽ, ബോബി കാക്കനാപള്ളിൽ, റിന്റോ തോപ്പിൽ, എംസി ജയകുമാർ, ലിജോ വാളനാംകുഴി, തോമസ് മോടി, ബെഹനാൻ ജോസഫ്,രാജു ഇടയാടി, സാബു കുറ്റിയിൽ, ചെറിയാൻ മണ്ഡകത്തിൽ,അജിമോൾ നെല്ലുവേലിൽ, ബാബു അന്ത്യാൻകുളം, സോണി വാഴക്കുന്നം,ത്രിതല പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ ജോസഫ്, ശോഭ ചാർളി, ജിജി പി എബ്രഹാം, ജോമോൻ ജോസ് മണ്ഡലം പ്രസിഡന്റ്റുമാരായ ദിലീപ് ഉതിമൂട്, സിബി ജെയിംസ്, സണ്ണി ഇടയാടി, ടിബു പുരക്കൽ, ജോസഫ് പാത്രപാങ്കൽ, കോശി എബ്രഹാം, കെഎം ഫിലിപ്പ്, രാജീവ് തുലാപള്ളി, എൻ എസ് ശോഭന,ജോർജ്കുട്ടി ഏഴുമറ്റൂർ, ടോമ്മി വടക്കേമുറിയിൽ,രാമചന്ദ്രൻ നായർ, പൊന്നച്ചൻ കാക്കമല എന്നിവർ പ്രസംഗിച്ചു.