പത്തനംതിട്ട ചെന്നീർക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെയുള്ള ഊന്നുകൽ -ചീക്കനാൽ റോഡ് തകർന്ന് കാൽനയാത്രപോലും ദു:ഷ്കരമായാ ഇതിലെ ഉള്ളയാത്രക്കാർ ദുരിതത്തിലാണ്.മൂന്ന് കിലോമീറ്റർ നീളത്തിലുള്ള റോഡിന് ഒരു വാഹനം കടന്നു പോകാനുള്ള വീതി മാത്രമാണ് നിലവിൽ ഉള്ളത്.ജലജീവൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനുവേണ്ടി ടാറിങ് കുത്തിയിളക്കിയതാണെന്നു നാട്ടുകാർ പറയുന്നു.ടാറിങ് കുത്തിയിളക്കിയ കുറച്ചു ഭാഗങ്ങളിൽ മെറ്റിൽ ഇടുകയും ചില ഭാഗങ്ങളിൽ മണ്ണിട്ട് നിരത്തുകയും ചെയ്തതല്ലാതെ റോഡ് സഞ്ചാര യോഗ്യമാക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.മൂന്ന് വർഷമായി തകർന്നു കിടക്കുന്ന റോഡിലെ കുഴിയിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ നിയത്രണം വിട്ട് യാത്രക്കാർ വീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.പല തവണ റോഡിൻറെ ശോചിക്കാവസ്ത മാറ്റണം എന്ന് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഇതുവരെ അധികൃതർ കൈക്കൊണ്ടിട്ടില്ല.എത്രയും പെട്ടന്ന് റോഡ് സഞ്ചാരയോഗ്യം ആക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.