റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷ പരിപാടികളും ജീവകാരുണ്യ ഫണ്ടിന്റെ ഉത്ഘാടനവും ബഹുമാനപ്പെട്ട ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഉത്ഘാടനം ചെയ്തു. പൊതുസമ്മേളനം ഏറ്റവും മുതിർന്ന അമ്മമാരായ ഡെയ്സി വർഗീസ്, കുഞ്ഞമ്മ വർഗീസ്, സരസമ്മ സദാശിവൻ എന്നിവർ ചേർന്നു ദീപം തെളിച്ച് ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് ജോൺ അധ്യക്ഷത വഹിച്ചു കാലടി ശ്രീ ശങ്കര സംസ്കൃത സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ പ്രൊഫസർ ഡോക്ടർ വിനീത്.ആർ.എസ് ഓണസന്ദേശം നൽകി. സാമുവൽ പ്രക്കാനം, രാജൻ. എം. വി, സുനിൽ പദ്മാകരൻ, അനിൽ കുമാർ. വി.ഡി, ഡെയ്സി വർഗീസ് എന്നിവർ പ്രസംഗിച്ചു. SSLC, +2 പരീക്ഷകളിൽ A+ നേടിയ കുട്ടികളെ അനുമോദിച്ചു. മികച്ച 2 കർഷകരെയും ഒരു ക്ഷീര കർഷകനെയും ആദരിച്ചു. വടം വലി തിരുവാതിര ഉൾപ്പെടെ കായിക കലാപാരുപാടികളിൽ വിജയിച്ചവർക്കും അത്തപൂക്കള മത്സരത്തിൽ വിജയികളായവർക്കും സമ്മാനങ്ങൾ നൽകി. വിഭവസമൃദ്ധമായ ഓണസദ്യയും നടത്തപെട്ടു.