സ്കൂൾ കിറ്റ് വിതരണവും, തിരുവല്ല പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് ഉത്ഘാടനവും ഇന്ന് രാവിലെ നടന്നു. സ്റ്റേഷൻ വളപ്പിൽ രാവിലെ 10 ന് നടന്ന ചടങ്ങിൽ നൂറോളം കുട്ടികളും രക്ഷാകർത്താക്കളും മറ്റും പങ്കെടുത്തു. വിതരണോത്ഘാടനം പോലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷ് നിർവഹിച്ചു. പൊതുജനങ്ങളുടെ സഹകരണത്തോടെ തിരുവല്ല ജനമൈത്രി പോലീസ് ആണ് പരിപാടി സംഘടിപ്പിച്ചത്.
എസ് ഐ സുഭാഷ് അധ്യക്ഷനായി, ഇരുപത്തിമൂന്നാം വാർഡ് കൗൺസിലർ ബിന്ദു റജി, എസ് ഐമാരായ രവിചന്ദ്രൻ, ഐ ഷിറാസ് തുടങ്ങിയവർ ആശംസകൾ നേർന്നു. വിനോദ് മുരളി നന്ദി പറഞ്ഞു. തിരുവല്ല പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ ഉത്ഘാടനവും നടന്നു.
Home സ്കൂൾ കിറ്റ് വിതരണവും തിരുവല്ല പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് ഉത്ഘാടനവും നടന്നു