ശബരിമല : മൂന്നാം ഘട്ടത്തിലെ പോലീസ് ഉദ്യോഗസ്ഥർ സന്നിധാനത്ത് ഡ്യൂട്ടിയിൽ പ്രവേശിച്ചു. പുതിയ പോലീസ് സംഘത്തിന് സന്നിധാനം സ്പെഷ്യൽ ഓഫീസർ പി ബിജോയ് ഡ്യൂട്ടി വിവരങ്ങൾ വിശദീകരിച്ചു. രാവിലെ 9 ന് നടന്ന പരിപാടിയിൽ ജോയിന്റ് സ്പെഷ്യൽ ഓഫീസർ ശക്തിസിംഗ് ആര്യ ,അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ റ്റി സി ഹരിദാസൻ തുടങ്ങിയവർ സംബന്ധിച്ചു. പുതുതായി ഡ്യൂട്ടിയിൽ പ്രവേശിച്ച പോലീസ് ഉദ്യോഗസ്ഥരിൽ 1 എസ് പി, 2 എ എസ് പി, 8 ഡി വൈ എസ് പി മാർ ,30 ഇൻസ്‌പെക്ടർമാർ, 80 എസ് ഐ / എ എസ് ഐമാർ, 1350 എസ് സി പി ഓ / സി പി ഒമാർ എന്നിവരാണുള്ളത്.
Home ശബരിമല : മൂന്നാം ഘട്ടത്തിലെ പോലീസ് ഉദ്യോഗസ്ഥർ സന്നിധാനത്ത് ഡ്യൂട്ടിയിൽ പ്രവേശിച്ചു