ചിങ്ങത്തിലെ തിരുവോണത്തിന് 27 ദിവസം മുമ്പ് കർക്കിടകത്തിലെ തിരുവോത്തനാളിൽ കൊണ്ടാടിയിരുന്ന ആഘോഷമാണ് പിള്ളാരോണം. തിരുവോണം പോലെ വലിയ ആഘോഷങ്ങൾ ഇല്ലെങ്കിലും കുട്ടികൾക്ക് വേണ്ടി മുറ്റത്ത് പൂക്കളവും ഊഞ്ഞാലും കോടി ഉടുപ്പിക്കലും സദ്യ ഒരുക്കലും എല്ലാം പഴയ കാലത്ത് ഉണ്ടാവുമായിരുന്നു. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് പിള്ളാരോണം ആഘോഷിച്ച് വരുന്നത്.
പഴമക്കാർ കുട്ടികൾക്ക് നൽകിയിരുന്ന കരുതലിൻ്റെയും ഓണം എന്ന മലയാളിയുടെ ഗൃഹാതുരതയുടെയും സ്മരണകളാണ് പിള്ളാരൊന്നം പങ്കിടുന്നത്.
Home പിള്ളാരോണം ഇന്ന്