തിരുവല്ല : ജീവിതം ലഹരിയാക്കി ആസ്വദിക്കണമെന്നും അതിനായി കായിക മേഖല സജീവമാക്കണമെന്നും രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രെഫ. പി.ജെ കുര്യൻ. വൈ.എം.സി.എ സബ് – റീജണിൻ്റെ നേതൃത്വത്തിൽ നടന്ന ലോക ആരോഗ്യദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക സംസ്കാരം വളർത്തി ലഹരിയ്ക്കെതിരെ പോരാടാൻ സന്നദ്ധ സംഘടനകൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി അഷാദ് എസ്, പുഷ്പഗിരി സി.ഇ. ഒ ഫാ. ബിജു വർഗീസ് പയ്യംമ്പള്ളിൽ, മുൻ ആർ.ഡി.ഒ പി.ഡി. ജോർജ്, ഡോ. പി.ജി ഗോകുലൻ, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സബ് – റീജൺ മുൻ ചെയർമാൻന്മാരായ ജോ ഇലഞ്ഞിമൂട്ടിൻ, അഡ്വ. എം.ബി നൈനാൻ, സ്പോർട്സ് ആൻ്റ് ഗെയിംസ് കമ്മിറ്റി കൺവീനർ കുര്യൻ ചെറിയാൻ, മുനിസിപ്പൽ കൗൺസിലർ ശ്രീനിവാസൻ പുറയാറ്റ്, ഈപ്പൻ കുര്യൻ, സബ് – റീജൺ വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി ഏബ്രഹാം, ഭാരവാഹികളായ റോയി വർഗീസ്, റെജി പോൾ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ ബോധവത്കരണ ഫുട്ബോൾ സൗഹൃദ പ്രദർശന മത്സരം സംഘടിപ്പിച്ചു.
Photo : വൈ. എം.സി.എ തിരുവല്ല സബ് – റീജൺ സംഘടിപ്പിച്ച ആരോഗ്യദിനാചരണം രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രെഫ. പി. ജെ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു. കുര്യൻ ചെറിയാൻ, പി.ഡി ജോർജ്, സുനിൽ മറ്റത്ത്, റെജി പോൾ, എസ്. അഷാദ്, ജോജി പി. തോമസ്, റോയി വർഗീസ്, ഫാ. ബിജു വർഗീസ് പയ്യംപള്ളിൽ, ഡോ. പി.ജി ഗോകുലൻ, ജോ ഇലഞ്ഞിമൂട്ടിൽ, നിതിൻ വർക്കി ഏബ്രഹാം, എം.ബി നൈനാൻ എന്നിവർ സമീപം