Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സന്ദര്‍ശകരുടെ അരുമയായി ഗിനിപന്നി

എന്റെ കേരളം മേളയില്‍ മൃഗസംരക്ഷണ വകുപ്പിലെ സ്റ്റാളില്‍ ചെറിയ ചെവിയും കൈകാലുകളും വലിയ തലയുമുള്ള ഗിനിപന്നികളെ കാണാന്‍ വൻ തിരക്ക്. നായ്ക്കുട്ടിയേയും പൂച്ചക്കുട്ടിയേയും പോലെ വളര്‍ത്തു മൃഗമാക്കാന്‍ കഴിയുന്ന ഇനമാണ് ഈ കുഞ്ഞന്‍. പരിപാലനവും എളുപ്പം.
ഗിനിപന്നിയെ കൂടാതെ ദിവസങ്ങള്‍ പ്രായമായ കോഴിക്കുഞ്ഞുങ്ങളെയും പ്രത്യേകം ഒരുക്കിയ സംവിധാനത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് കൗതുകമുണര്‍ത്തി പരമ്പരാഗതവും ആധുനികവുമായ കാലിത്തൊഴുത്തും മേളയിലുണ്ട്. വിവിധ ഫാം ഉപകരണങ്ങളും സംവിധാനങ്ങളും സ്റ്റാളിന്റെ ഭാഗമാണ്.
സോണാലി, ഗ്രാമശ്രീ, തലശേരി, വൈറ്റ് പോളീഷ് ക്യാപ്, ഒണറഗ്ലോറി, ഫാന്‍ടെയില്‍, ബുമിലി ഇനത്തില്‍ പെട്ട പക്ഷികളും കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട സമഗ്ര അറിവുകളും പുതിയ സംരംഭം തുടങ്ങാനുള്ള സാങ്കേതിക സഹായവും സ്റ്റാളിലുണ്ട്.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement