പന്തളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കുളനട ഗ്രാമപഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂൾ, നെടിയകാല സ്റ്റേഡിയം, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യുവജനക്ഷേമ ബോർഡും പന്തളം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
നിരവധി യൂത്ത് ക്ലബ്ബുകൾ, സാംസ്കാരിക സംഘടനകൾ തുടങ്ങിയവ കേരളോത്സവത്തിൽ മാറ്റുരയ്ക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ അധ്യക്ഷനായിരുന്നു. ബി. എസ്. അനീഷ് മോൻ സ്വാഗതം ആശംസിച്ചു. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രൻ, ആർ അജയകുമാർ, അശ്വതി വിനോജ്, വി. എം. മധു, ലാലി ജോൺ, രേഖ അനിൽ, ജോൺസൺ ഉള്ളന്നൂർ, രജിത കുഞ്ഞുമോൻ, ജൂലി ദിലീപ്, അനില എസ്. നായർ, സന്തോഷ് കുമാർ, ഷീജ മോനച്ചൻ, എ. സനൽകുമാർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. വിളംബര ഘോഷയാത്രയോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. ഞായറാഴ്ച കേരളോത്സവം സമാപിക്കും.
Home പന്തളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു