ഓലപ്പാറ സ്വദേശി 36 വയസുകാരനായ ചാത്തൻ എന്ന് വിളിപ്പേരുള്ള ഓമന കുട്ടൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറയുന്നു. സുഹൃത്തുക്കളായവർ ചേർന്ന് കൊലപ്പെടുത്തിയതായാണ് പ്രാഥമിക കണ്ടെത്തൽ. സുഹൃത്തായ റഹ്‌മ ഷാജിയെ പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒന്നാം പ്രതിയെന്ന് കരുതുന്ന അനിൽ കുമാറെന്നയാളിനെ പൊലിസ് തിരയുന്നു. അനിൽകുമാറിൻ്റെ ഭാര്യ യെ ഓമനക്കുട്ടൻ ശല്യപ്പെടുത്തിയത് കൊലപാതകത്തിലേക്ക് എത്തിയെതെന്ന് പൊലീസ് സംശയിക്കുന്നു. പത്തനാപുരം പോലിസ് എസ് എച്ച് ഒ ആർ ബിജുവിൻ്റെ നേതൃത്വത്തിൽ കേസ്സെടുത്ത് കൂടുതൽ അന്വഷണം നടത്തിവരുന്നു.