പത്തനംതിട്ട നഗരസഭാ ‘മെറിറ്റ് ഫെസ്റ്റ് 2025‘ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷൻ എസ് ഷമീർ അധ്യക്ഷനായി. ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി മുഖ്യപ്രഭാഷണം നടത്തി.
നഗരസഭയിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർഥികളെയും ഉന്നതതല പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും അനുമോദിച്ചു. സ്‌ഥിരം സമിതി അധ്യക്ഷന്മാരായ കെ ആർ അജിത് കുമാർ, ജറി അലക്സ്, അംഗങ്ങളായ ആർ സാബു , നീനുമോഹൻ, സുജ അജി, വിമല ശിവൻ, ഷൈലജ, ആൻസി തോമസ്, റോസ്ലിൻ സന്തോഷ്, സി കെ അർജ്ജുനൻ, ബിജിമോൾ മാത്യു, എസ് ഷീല, ഷൈലജ, തുടങ്ങിയവർ പങ്കെടുത്തു.
Home നഗരസഭാ മെറിറ്റ് ഫെസ്റ്റ്