തിരുവല്ല : മാർത്തോമാ സഭയിലെ സർവകലാശാല വിദ്യാർത്ഥികളുടെ കൂടി വരവായ മാർത്തോമ സ്റ്റുഡൻസ് കോൺഫറൻസിന്റെ 113 സമ്മേളനം ഏപ്രിൽ 29 മുതൽ മെയ് മാസം രണ്ടാം തീയതി വരെ തിരുവല്ല ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടും. 1910 ൽ ആരംഭിച്ച പ്രസ്തുത കോൺഫറൻസിന്റെ ഈ വർഷത്തെ സമ്മേളനം ക്രമീകരിക്കുന്നത് അടൂർ ഭദ്രാസനമാണ്. എ ഐ (ആസ്പിറേഷൻ ആൻഡ് ഇൻസ്പിറേഷൻ) ഫോർ ലൈഫ് എന്ന വിഷയമാണ് ഈ വർഷം ചർച്ച ചെയ്യപ്പെടുന്നത്. ഇന്നു വൈകിട്ട് 5 മണിക്ക് മാർത്തോമ സഭയുടെ പരമാധ്യക്ഷൻ അഭി ഡോ. തീയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. അഭി മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അധ്യക്ഷനായിരിക്കും ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ സാമുവേൽ തിയോഫിലോസ് മെത്രാപ്പോലീത്ത, ഡോ യുയാക്കിം മാർ കുറി ലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി റവ എബി ടി മാമൻ, അഡ്വ മാത്യു ടി തോമസ് എംഎൽഎ എന്നിവർ പ്രസംഗിക്കും. സഭയിലെ അഭിവന്ദ്യരായ എല്ലാ തിരുമേനിമാരും പങ്കെടുക്കും. തുടർന്നുള്ള ദിവസങ്ങളിൽ വിഷയാസ്പദ പഠനങ്ങൾക്ക് ശ്രീ ആൽവിൻ അലക്സാണ്ടർ, റവ റെൻസി തോമസ്,റവ റോബിൻ റോയ്, ശ്രീ ജോസഫ് അന്നംകുട്ടി ജോസ് എന്നിവരും വിവിധ സെഷനുകൾക്ക് റവ ഡോ മോത്തി വർക്കി, ശ്രീ ബന്യാമിൻ, ശ്രീ ബ്ലസി,പത്രപ്രവർത്തകൻ വർഗീസ് കെ ജോർജ്, ശ്രീ കെ ജി എബ്രഹാം, ഡോ എൽസി ഉമ്മൻ, ഡോ റാഷിദ് ഗസാൽ, ശ്രീ ബെൻസൺ തോമസ് ജോർജ്, ഡോ. സഖി ജോൺ, റവ ജോൺ ജി മാത്യൂസ്, ശ്രീ കൃഷ്ണകുമാർ, മാരിയത്ത് പ്രിറ്റി എബ്രഹാം, ഡോ സെലിൻ എബ്രഹാം, ഇവ മാത്യു കെ തമ്പി, റവ ഷിബു പി വി എന്നിവർ നേതൃത്വം നൽകും. മെയ് 1 രാവിലെ 7 മണിക്ക് കുർബാനയും വൈകിട്ട് 6 മണിക്ക് കലാ സന്ധ്യയും ഉണ്ടായിരിക്കും ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമായി 600 ലധികം ഡെലിഗേറ്റുകളാണ് ഈ വർഷം പങ്കെടുക്കുന്നതെന്ന് കോൺഫ്രൻസ് പ്രസിഡന്റ് റവ പോൾ ജേക്കബ്,സെക്രട്ടറി ഷാജു കെ ജോൺ,ട്രഷറർ സുരേഷ് തോമസ്,പബ്ലിസിറ്റി ചെയർമാൻ റവ ബ്രിജിത്ത് ജോൺ കോശി എന്നിവർ അറിയിച്ചു