മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്ന പരാതിയെതുടർന്ന് ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ഊർജിത അന്വേഷണത്തിൽ ഫോൺ ഉടനടി കണ്ടെത്തി പുളിക്കീഴ് പോലീസ്. ഇന്നലെ വൈകിട്ട് 3.30 ന് പെരിങ്ങര സ്വദേശി വിനികുമാറിന്റെ ഫോണാണ്, നെടുമ്പ്രം പഞ്ചായത്ത് ഓഫീസിൽ നിന്നും തിരിച്ച് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് നഷ്ടപ്പെട്ടത്. ഇദ്ദേഹം കോട്ടയം എം ആർ എഫിൽ ജോലി ചെയ്യുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ പുളിക്കീഴ് പോലീസ് നടത്തിയ അന്വേഷണത്തിൽ പെരിങ്ങര ഭാഗത്ത് ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി. തുടർന്ന്, ഫോൺ നമ്പരിൽ വിളിച്ചപ്പോൾ അവിടെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ ബെൽ കേൾക്കുകയും, തെരച്ചിലിൽ പോലീസ് കണ്ടെത്തുകയുമായിരുന്നു. ഡ്രൈവറെ സ്റ്റേഷനിൽ വിളിപ്പിച്ച് അന്വേഷണം നടത്തി, പിന്നീട് ഉടമയെ വിളിപ്പിച്ച് തിരികെ ഏൽപ്പിച്ചു. എസ് ഐ കെ സുരേന്ദ്രനൊപ്പം സി പി ഓമാരായ സന്ദീപ്, സുദീപ്, റിയാസ്, രെഞ്ചു എന്നിവരാണ് അന്വേഷണത്തിൽ പങ്കെടുത്തത്.
Home നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഉടനടി കണ്ടെത്തിനൽകി പുളിക്കീഴ് പോലീസ്