Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ദേശീയ ക്ഷീര ദിനം; പൊതുജനങ്ങള്‍ക്ക് മില്‍മ പത്തനംതിട്ട ഡെയറി സന്ദര്‍ശിക്കാം

ദേശീയ ക്ഷീര ദിനാചരണത്തിന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നവംബര്‍ 25 നും 26 നും മില്‍മയുടെ പത്തനംതിട്ട ഡെയറി സന്ദര്‍ശിക്കാന്‍ അവസരം. രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെയാണ് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

പാല്‍, തൈര്, പേഡ, കപ്പിലുള്ള കട്ടത്തൈര്, പനീര്‍ തുടങ്ങിയവയുടെ ഉത്പാദനം കാണാനും ഡെയറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസ്സിലാക്കാനുമുള്ള സൗകര്യമുണ്ടായിരിക്കും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന ഐ.എസ്.ഒ 22000-2018 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ദക്ഷിണ കേരളത്തിലെ ആദ്യ ഡെയറിയാണ് പത്തനംതിട്ടയിലേത്.

നെയ്യ്, ബട്ടര്‍, പനീര്‍, പേഡ, ഐസ്ക്രീമുകള്‍, ഗുലാബ് ജാമുന്‍, പാലട, ചോക്കലേറ്റുകള്‍, സിപ് അപ്, മില്‍ക്ക് ലോലി, മാംഗോ ജൂസ്, റസ്ക്ക്, ഫ്ളേവേര്‍ഡ് മില്‍ക്ക്, കപ്പ് കേക്ക് തുടങ്ങിയ മില്‍മ ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് വിലയില്‍ ഡെയറിയില്‍ നിന്നും വാങ്ങാനുള്ള അവസരവും ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Advertisement

ക്ഷീരദിനാചരണത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പെയിന്‍റിംഗ് മത്സരവും മില്‍ക്ക് ക്വിസും സംഘടിപ്പിക്കുന്നുണ്ട്. അഞ്ച് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 20 ന് രാവിലെ 10.30 ന് പെയിന്‍റിംഗ് മത്സരവും, എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി 21 ന് രാവിലെ 11 ന് ക്വിസും നടത്തും. ഡെയറി കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്ന് പത്തനംതിട്ട ഡെയറി സീനിയര്‍ മാനേജര്‍ സി.എ മുഹമ്മദ് അന്‍സാരി അറിയിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement