പുസ്തകമാണ് ലഹരി വായനയാണ് ലഹരി, ലഹരിക്കെതിരെ ഒരുമിക്കാം എന്ന മുദ്രാവാക്യം ഉയർത്തി കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ 100 കുട്ടികൾക്ക് സൗജന്യ അംഗത്വം നൽകുന്ന പരിപാടിക്ക് തുടക്കമായി. ലൈബ്രറി അംഗത്വം എടുക്കുന്ന കുട്ടികൾ
രണ്ട് മാസക്കാലം വായിക്കുന്ന പുസ്തകങ്ങളെ സംബന്ധിച്ചുള്ള കുറിപ്പ് തയ്യാറാക്കി നൽകുന്ന 10 കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നതോടൊപ്പം വായനോത്സവവും നടത്തും.ലൈബ്രറി പ്രസിഡൻ്റ്
സലിൽവയലാത്തല, എസ്.കൃഷ്ണകുമാർ,
വസുന്ധരാദേവി, T.അനീഷ് ,
എൻ.വി. ജയശ്രീ, എ.ശശിധരൻനായർ എന്നിവർ നേതൃത്വം നൽകി.
Home പുസ്തകമാണ് ലഹരി വായനയാണ് ലഹരി, ലഹരിക്കെതിരെ ഒരുമിക്കാം